കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ അലനും താഹയ്ക്കും പിന്തുണയുമായി ഐക്യദാര്‍ഢ്യ സമിതിയുടെ പ്രതിഷേധം.
ഇവര്‍ക്ക് ജാമ്യം കിട്ടുന്നത് വരെ പ്രതിഷേധിക്കുമെന്നും നിയമസഹായം നല്‍കുമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു.
കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ താഹയുടെ ബന്ധുക്കളും പങ്കെടുത്തു. അലനും താഹയ്ക്കും ഇതുവരെ ജാമ്യം കിട്ടാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയും കേസ് എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവിധ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും യോജിച്ച് ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചത്.
പൊലീസ് കെട്ടിച്ചമച്ച കഥകളുടെ പിന്‍ബലത്തിലാണ് ഇവരെ ജാമ്യം പോലും നല്‍കാതെ തടവില്‍ വെച്ചിരിക്കുന്നതെന്ന് സമിതി ആരോപിക്കുന്നു.