കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ അലന്റേയും താഹയുടേയും ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍.
അലനും താഹയും പാര്‍ട്ടി അംഗങ്ങളാണ്. ഇവര്‍ക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലന്നും ഇവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തുവരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നത് പൊലീസ് ഭാഷ്യമെന്നും മോഹനന്‍ പറഞ്ഞു.
യു.എ.പി.എ കേസ് ചുമത്തുമ്പോള്‍ അതില്‍ എന്‍.ഐ.എയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍. പിന്നീട് രമേശ് ചെന്നിത്തല അവിടെ പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയത്തില്‍ ഘട്ടം ഘട്ടമായുള്ള നിലപാട് പറയാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയാലേ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.