കോഴിക്കോട്: കോഴിക്കോട് മാന്‍ഹോളിലിറങ്ങിയ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരാര്‍ കമ്പനിയായ ശ്രീരാം ഇ.പി.സിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രോജക്ട് മാനേജര്‍ ശെല്‍വകുമാര്‍, സൈറ്റ് എഞ്ചിനിയര്‍ രഘു റെഡ്ഡി, സേഫ്റ്റി ഓഫീസര്‍ അലോക് ആന്റണി എന്നിവര്‍ക്കെതിരെയാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
ഇന്നലെ മാന്‍ ഹോള്‍ വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളും രക്ഷിയ്ക്കാനിറങ്ങിയ ഓട്ടോ ഡ്രൈവറുമാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. ആന്ധ്രാ സ്വദേശികളായ ഭാസ്‌കര്‍, നരസിംഹ എന്നിവരും ഇവരെ രക്ഷിയ്ക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദുമാണ് മരിച്ചത്.