കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ഇതോടെ നിപ ബാധിച്ചവരുടെ എണ്ണം 17 ആയി. 9 പേര്‍ നിപ്പ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലാണ്. ഇപ്പോള്‍ നിപ ബാധിച്ചയാള്‍ കഴിഞ്ഞ ദിവസമാണ് പനിയായി മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇയാള്‍ക്ക് എങ്ങനെയാണ് നിപ വന്നതെന്ന് അന്വേഷിച്ച് വരുകയാണ്.