തിരുവനന്തപുരം: സി പി എമ്മുമായി നേരത്തെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സി പി എമ്മില്‍ ചേര്‍ന്ന കെ പി അനില്‍കുമാര്‍. ഒന്നും പ്രതീക്ഷിച്ചല്ല സി പി എമ്മില്‍ ചേര്‍ന്നത്. ഒന്നും ആവശ്യപ്പെടുന്നുമില്ല. പാര്‍ട്ടി പറയുന്നത് പോലെ പ്രവര്‍ത്തിക്കുമെന്നും കെ പി അനിര്‍കുമാര്‍ വ്യക്തമാക്കി.
അൽപ സമയം മുൻപാണ് കോൺഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനില്‍കുമാര്‍ രാജിക്കത്ത് നല്‍കി.
പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താന്‍. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നല്‍കിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.