മുംബൈ: മലയാളി താരങ്ങളായ കെ പി രാഹുല്‍, മഷൂര്‍ ഷെരീഫ് എന്നിവര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലന ക്യാംപില്‍ ഉള്‍പ്പെടുത്തി. ഈ മാസാവസാനം ഒമാന്‍, യുഎഇ എന്നിവര്‍ക്കെതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള 35 അംഗ ടീമിനെയാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാക് പ്രഖ്യാപിച്ചത്.
ആദ്യമായിട്ടാണ് ഇരുവര്‍ക്കും ദേശീയ ക്യാംപിലേക്ക് അവസരം ലഭിക്കുന്നത്. എന്നാല്‍ സഹല്‍ അബ്ദുസമദ്, വി പി സുഹൈര്‍, ടി പി രഹനേഷ് എന്നിവരെ പരിഗണിച്ചില്ല. ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് രാഹുലിന് തുണയായത്. ടീം അമ്പേ പരാജയപ്പെട്ടെങ്കിലും രാഹുലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതോടൊപ്പം മഷൂര്‍ നോര്‍ത്ത് യുനൈറ്റഡിന്റെ പ്രതിരോധത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഐഎസ്എല്ലില്‍ തിളങ്ങിയ ലിസ്റ്റണ്‍ കൊളാക്കോ, ഇഷാന്‍ പണ്ഡിത, ആകാശ് മിശ്ര, ബിപിന്‍ സിംഗ്, യാസിര്‍ മുഹമ്മദ് എന്നിവരൊക്കെ സ്‌ക്വാഡില്‍ ഉണ്ട്.