കാഞ്ഞങ്ങാട്: മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നതിന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശശികലക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കാസര്‍ഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
ശശികല ടീച്ചറുടെ പ്രസംഗം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഒരു മാസം മുമ്പ് ഗവ. പ്‌ളീഡര്‍ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയത്.
ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സംസ്ഥാനത്ത് മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ ശശികല പ്രസംഗിച്ചെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്.
യു ട്യൂബില്‍ നിന്നു ഡൗണ്‍ലോഡു ചെയ്ത പ്രസംഗം അടങ്ങിയ സിഡികളും തെളിവായി പോലീസില്‍ നല്‍കിയിരുന്നു. തെളിവുകള്‍ പരിശോധിച്ച ശേഷം നിയമോപദേശം തേടിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.