എഴുത്തുകാര്‍ ക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കണം ;മുന്നറിയിപ്പുമായി കെ.പി.ശശികല

കൊച്ചി: മതേതര എഴുത്തുകാര്‍ക്ക് മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല രംഗത്ത്.

എഴുത്തുകാര്‍ ക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം കഴിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ഗൗരിമാരെ നിങ്ങളും ഇരകളാക്കപ്പെടാമെന്ന് ശശികല പറഞ്ഞു.

പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ശശികലയുടെ പ്രസ്താവന.

‘ഇവിടത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് ഇതാണ്. മക്കളെ നിങ്ങള്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയഹോമം നടത്തിക്കോളിന്‍. എപ്പഴാ,? എന്താ വരികയെന്ന് പറയാന്‍ ഒരു പിടുത്തം ഉണ്ടാവില്ല. ഇത് ഓര്‍ത്ത് വയ്ക്കണമെന്ന് പറയുകയാണ്. മൃത്യുഞ്ജയഹോമം അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി ചെയ്‌തോളൂ. അല്ലെങ്കില്‍ ഗൗരിമാരെ പോലെ നിങ്ങളും ഇരകളാക്കപ്പെടാം ഇതായിരുന്നു ശശികലയുടെ വാക്കുകള്‍.

Top