ബിഷപ്പിനെതിരായ പരാതി; സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നെന്ന് കെ പി എ മജീദ്

kpa majeed

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.

അന്വേഷണ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വഴിതെറ്റിക്കുകയാണ്. പരാതിയില്‍ നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തതെന്നും മജീദ് പറഞ്ഞു.

അതേസമയം, അസാധാരണമായ ഒരു കാര്യമാണിതെന്നും പൊലീസ് ഇക്കാര്യത്തില്‍ നിയമപരമായ നടപടി ഉടന്‍ എടുക്കുമെന്ന് എം എ ബേബി പറഞ്ഞിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും വഴങ്ങില്ലെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Top