കോഴിക്കോട്: ബന്ധു നിയമന വിവാദം സംബന്ധിച്ച് വിവാദത്തിലായ മന്ത്രി കെ.ടി. ജലീല്‍ കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
സ്വന്തം പിതൃ സഹോദര പുത്രനെയാണ് വഴിവിട്ട രീതിയില്‍ മന്ത്രി സ്വന്തം വകുപ്പിന് കീഴില്‍ നിയമിച്ചതെന്നും സ്വകാര്യ ബാങ്കിലെ ജീവനക്കാരനെ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിക്കുന്നത് കേട്ട് കേള്‍വിയില്ലാത്ത കാര്യമാണെന്നും കേരള സര്‍വ്വീസ് റൂളിന് വിരുദ്ധമായ നടപടിയാണ് മന്ത്രി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് ഉന്നയിച്ചിരിക്കുന്ന പരാതി ആധികാരികവും ഗൗരവ സ്വഭാവമുള്ളതുമാണെന്നും മന്ത്രിക്കെതിരെ അടിയന്തിരമായി കേസെടുത്ത് അന്വേഷണം നടത്തണമെന്നും മന്ത്രി പദവിയില്‍ തുടരാന്‍ ധാര്‍മ്മികമായും നിയമപരമായും ജലീലിന് അവകാശമില്ലെന്നും മജീദ് വ്യക്തമാക്കി.