മലപ്പുറം: കെ ടി ജലീലിന്റെ ആക്രമണ പദ്ധതി പരാജയപ്പെട്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെപിഎ മജീദ്. ജലീലിന്റെ നിലപാടല്ല മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമുള്ളത്. കേരള പൊലീസിന്റെ അന്വേഷണത്തില്‍ തൃപ്തി ഇല്ലാത്തതിനാലാണ് ജലീല്‍ ഇ ഡി യെ സമീപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി അന്വേഷണത്തെ ഒരു കാലത്തും സിപിഐഎം സ്വാഗതം ചെയ്തിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എആര്‍ നഗര്‍ ബാങ്ക് വിഷയം മുസ്ലിം ലീഗ് യോഗത്തില്‍ ചര്‍ച്ച ചെയ്യില്ല. ചര്‍ച്ച ചെയ്യേണ്ട ഗൗരവം കെ ടി ജലീലിന്റെ ആരോപണത്തില്‍ ഇല്ലെന്നും കെ പി എ മജീദ് കൂട്ടിച്ചേര്‍ത്തു.