കൊച്ചി: പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് നടി കെപിഎസി ലളിത.
സര്‍ക്കാരിനെയും താന്‍ അഭിനന്ദിക്കുന്നെന്നും അവര്‍ പറഞ്ഞു. ഈ അറസ്റ്റിലൂടെ എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ഇനി ഒരു പെണ്‍കുട്ടിക്കും ഇനി ഇത്തരത്തിലൊരു ഗതികേട് ഉണ്ടാകരുതെന്നും അവര്‍ പറഞ്ഞു.
പള്‍സര്‍ സുനിയ്ക്ക് പിന്നില്‍ ആരാണെന്ന് അറിയില്ല. ആ പരനാറിയെക്കുറിച്ചുള്ള വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍ നമ്മുക്ക് എല്ലാവര്‍ക്കും അറിയൂ. പൊലീസ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്കുന്നുവെന്നും അവര്‍ പറഞ്ഞു.