തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കെപിസിസി വിശദീകരണം നല്‍കിയില്ല. മൂന്നു ദിവസത്തിനകം വിശദീകരണം നല്‍കാനായിരുന്നു നിര്‍ദ്ദേശം. അനുവദിച്ച സമയം ഇന്നലെ കഴിഞ്ഞു. ഇതുവരെ കെപിസിസി നേതൃത്വം വിശദീകരണം നല്‍കാത്ത സാഹചര്യത്തില്‍ വീണ്ടും നോട്ടീസ് നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിക്കും പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്നാണ് നിര്‍ദ്ദേശം. പൊലീസ് ഇന്നലെ റിട്ടേണിംഗ് ഓഫീസര്‍ രതീഷിന് നോട്ടീസ് നല്‍കിയിരുന്നു 10 പരാതികളാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസിന് ഇതേവരെ ലഭിച്ചത്. നിരവധി ആപ്പുകള്‍ മുഖേന വ്യാജ ആഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു.
അതെസമയം,വ്യാജ ഐഡി കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. വിവാദ ആപ്പ് ഉപയോഗിച്ചതടക്കമുള്ള കാര്യങ്ങളിലാകും ചോദ്യം ചെയ്യല്‍. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവരെ നോട്ടീസ് അയച്ച് വിളിച്ചു വരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.