തിരുവനന്തപുരം: കെപിസിസി അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്താണ് യോഗം. ആര്യാടന്‍ ഷൗക്കത്തിനെതിരായ പരാതി ചര്‍ച്ച ചെയ്യലാണ് പ്രധാന അജണ്ട. ഷൗക്കത്ത് ഇന്ന് അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കും. ഷൗക്കത്തിനെതിരെ കടുത്ത നടപടി വേണമെന്ന് ആവശ്യം ഉയരുമ്പോഴും നേതൃത്വം അതിന് മുതിര്‍ന്നേക്കില്ലെന്നാണ് സൂചന.
പലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം പാര്‍ട്ടി വിരുദ്ധമോ വിഭാഗീയ പ്രവര്‍ത്തനമോ അല്ലെന്നാണ് ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്. ഇതേ നിലപാട് തന്നെ അച്ചടക്ക സമിതിക്ക് മുന്നിലും ആവര്‍ത്തിച്ചേക്കും. ഷൗക്കത്തിനെതിരെ എന്ത് നടപടി വേണമെന്ന് അച്ചടക്ക സമിതിയാണ് നിര്‍ദേശിക്കുക. ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കെപിസിസിയുടെ നിര്‍ദേശം.
ഷൗക്കത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നിട്ട് കൂടി തുടര്‍ച്ചയായി ഗ്രൂപ്പ് യോഗങ്ങള്‍ ചേര്‍ന്നതും വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചതും നിസാരമായി കാണരുതെന്ന അഭിപ്രായക്കാരും പാര്‍ട്ടിയിലുണ്ട്.