തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍
ഗൗരവത്തോടെ തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠനവിധേയമാക്കി ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിച്ച് വരാന്‍ പോകുന്ന മഹാദുരന്തങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കണമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുന്നവര്‍ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വര്‍ഷങ്ങളായി മലയോര മേഖലകളില്‍ താമസിക്കുന്നവരെ കുടിയിറക്കരുതെന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ സര്‍ക്കാര്‍ നിലപാട് എടുത്തത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറിമാഫിയെയോ റിസോര്‍ട്ട് ഉടമകളേയോ സഹായിക്കുവാന്‍ വേണ്ടിയല്ല യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് എടുത്തത്. എന്നാല്‍, ഇനിയും പരിസ്ഥിതിലോല പ്രദേശങ്ങളില്‍ കടന്നാക്രമണവും കയ്യേറ്റവും നമ്മുക്ക് അനുവദിച്ചുകൂടാ. മനുഷ്യന്റേത് മാത്രമല്ല ഈ ആവാസവ്യവസ്ഥ സര്‍വ്വചരാചരങ്ങള്‍ക്കും അവകാശപ്പെട്ടതാണ്, മുല്ലപ്പള്ളി വ്യക്തമാക്കി.