കെ.പി.സി.സി നേതൃത്വത്തില്‍ അഴിച്ചുപണിയ്ക്ക് സാധ്യത; ദൗത്യവുമായി മുല്ലപ്പള്ളി ഇന്ന് ഡല്‍ഹിക്ക്

Mullapally Ramachandran

തിരുവനന്തപുരം: കെ.പി.സി.സി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് നേതൃത്വം ഒരുങ്ങുന്നതായി സൂചന. ഇത് സംബന്ധിച്ച് ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കുകയെന്ന ദൗത്യവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് യാത്ര എന്നാല്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും എ.കെ. ആന്റണിയുമായും മുല്ലപ്പള്ളി പുനഃസംഘടന ചര്‍ച്ച ചെയ്യുമെന്നാണ് സൂചനകള്‍.

പ്രവര്‍ത്തകസമിതി അംഗമായ ഉമ്മന്‍ചാണ്ടിയുമായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായും മുല്ലപ്പള്ളി പ്രാഥമികചര്‍ച്ച നടത്തിയിരുന്നു. പുനഃസംഘടന അനിവാര്യമാണെന്ന നിലപാടില്‍ തന്നെയാണ് പ്രസിഡന്റ്.

Top