രാജ്യസഭാ സീറ്റ്; ഇന്ദിരാഭവന് മുന്നില്‍ മുല്ലപ്പള്ളിയെ അനികൂലിച്ചും പോസ്റ്ററുകള്‍

mullappally

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദത്തിനിടയില്‍ ഇന്ദിരാഭവന് മുന്നില്‍ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകള്‍ പതിച്ചത്.

തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലും മുല്ലപ്പള്ളിയെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കരുത് എന്ന ആവശ്യമുന്നയിച്ചായിരുന്നു ഇന്ദിരാഭവനുമുന്നില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നത്.

Top