രാജ്യസഭയിൽ സുധീരൻ, കെ.പി.സി.സിയിൽ മുല്ലപ്പള്ളി? ഫോർമുലകൾ അണിയറയിൽ . .

mullappally

ന്യൂഡല്‍ഹി: കെ.പി.സി.സി അദ്ധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രനും രാജ്യസഭയിലേക്ക് വി.എം സുധീരനും പരിഗണനയില്‍. രാഹുല്‍ ഗാന്ധിയുമായി കേരളത്തിലെ നേതാക്കള്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇത്തരമൊരു ഫോര്‍മുല ഹൈക്കമാന്റ് മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

തെന്നല ബാലകൃഷ്ണപിള്ള കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ രാജ്യസഭയിലേക്ക് അദ്ദേഹത്തെ പരിഗണിച്ചതിനാല്‍ സുധീരന് പദവി നല്‍കണമെന്ന അഭിപ്രായം ഹൈക്കമാന്റിനുണ്ട്. എന്നാല്‍ കേരളത്തില്‍ സുധീരനെ മുന്‍നിര്‍ത്തി മുന്നോട്ട് പോയാലേ പൊതു സമൂഹത്തിന്റെ പിന്തുണ നേടാന്‍ കഴിയൂ എന്നതാണ് വ്യക്തിപരമായി രാഹുലിന്റെ നിലപാട്.

പദവിയുടെ കാര്യത്തില്‍ സുധീരന്‍ എടുക്കുന്ന നിലപാടായിരിക്കും നിര്‍ണ്ണായകമാവുക. തനിക്ക് യാതൊരു പദവിയും വേണ്ടെന്ന ഉറച്ച നിലപാടിലാണ് സുധീരന്‍. ഗ്രൂപ്പുകള്‍ക്ക് റെഡ് സിഗ്‌നല്‍ ഉയര്‍ത്തി കഴിവുള്ളവരെ ഉയര്‍ത്തി കൊണ്ടുവരണമെന്ന് ഹൈക്കമാന്റിനോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

സുധീരന്‍ രാജ്യസഭ സീറ്റ് ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമായതോടെ ആ സീറ്റിനായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ആന്റണിയെ സ്വാധീനിച്ചാണ് നീക്കം. പി.ജെ.കുര്യന് സീറ്റ് കൊടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സുധീരനില്ലങ്കില്‍ തനിക്ക് നറുക്ക് വീഴുമെന്നാണ് ഹസ്സന്‍ കരുതുന്നത്.

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇപ്പോള്‍ മുന്‍തൂക്കം. എ.ഐ.സി.സി തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹിയായ മുല്ലപ്പള്ളിക്ക് അനുകൂലമാണ് ആന്റണിയുടെ മനസ്സ്. കെ.മുരളീധരന്‍, കെ.സുധാകരന്‍ എന്നിവരില്‍ ആരെയെങ്കിലും യു.ഡി.എഫ് കണ്‍വിന്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന ആവശ്യവും ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്.

അതേ സമയം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തും യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തും ഒരേ സമയം തുടരാന്‍ അനുവദിക്കരുതെന്ന നിലപാട് എ ഗ്രൂപ്പ് സ്വീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ തെരെഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന ഉത്തരവാദിത്വം ആ നാട്ടുകാരന്‍ കൂടിയായ ചെന്നിത്തലയുടെ പ്രധാന വീഴ്ച ആയതിനാല്‍ ഇനിയും തുടരാന്‍ അനുവദിക്കരുതെന്നാണ് ആവശ്യം. പ്രതിപക്ഷമെന്ന നിലയില്‍ തികഞ്ഞ പരാജയമാണ് ചെന്നിത്തലയെന്ന പരാതികളുടെ പ്രളയമാണ് ഡല്‍ഹി എ.ഐ.സി.സി ആസ്ഥാനത്ത്

Top