ഭാഗിക കെപിസിസി പുനഃസംഘടന നടത്താന്‍ രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഭാഗിക കെപിസിസി പുനഃസംഘടന നടത്താന്‍ രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം വിപുലമായ പുനഃസംഘടന നടത്താനും യോഗത്തില്‍ ധാരണയായി.

കെപിസിസിക്ക് പുതിയ ജനറല്‍ സെക്രട്ടറിമാര്‍ വരുമെന്നും ജനറല്‍ സെക്രെട്ടറിമാരുടെ എണ്ണം 15 ആയി ചുരുക്കുമെന്നും സ്ഥാനമൊഴിഞ്ഞ ഡിസിസി പ്രസിഡന്റുമാര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും യോഗത്തില്‍ തീരുമാനമായി. പാര്‍ട്ടി പുനസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രാഷ്ട്രീയകാര്യ സമിതി മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണ സമിതിയിലേക്ക് 25 സ്ഥിരം അംഗങ്ങള്‍ കൂടി വരുമെന്നും സെക്രട്ടിമാര്‍ക്ക് മാറ്റം വേണ്ടെന്നും കമ്മിറ്റി തീരുമാനിച്ചു.

Top