കെപിസിസി രാഷ്ട്രീയകാര്യസമിതി ഇന്ന്

തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരും. കെ സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തില്‍ കെപിസിസി, ഡിസിസി പുന:സംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍ എന്നിവരുമായി കൂടിയാലോചിച്ച് മാനദണ്ഡത്തിന് രൂപം നല്‍കണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം.

ജംബോ കമ്മറ്റികള്‍ വേണ്ടെന്ന നിലപാടാണ് സുധാകരനും വി ഡി സതീശനുമുള്ളത്. നിലവിലെ എല്ലാ ഡിസിസി പ്രസിഡന്റുമാരെയും ഒഴിവാക്കുമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. രാഹുല്‍ഗാന്ധിയുമായി നേതാക്കള്‍ നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് രാഷ്ട്രീയകാര്യസമിതി ചേരുന്നത്. മൂന്ന് മണിക്ക് വൈകിട്ട് കെപിസിസി ഓഫീസിലാണ് യോഗം.

Top