കെപിസിസി പുനസംഘടന; അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിച്ചേക്കില്ല

തിരുവനന്തപുരം: കെപിസിസി പുനസംഘടനയില്‍ അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പരിഗണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണ. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളേയും കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മാനദണ്ഡം സംബന്ധിച്ച ധാരണയായത്.

ഡിസിസി പുനസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയിലുണ്ടായ പൊട്ടിത്തെറിയുടെ തുടര്‍ച്ചയായി പി.എസ്.പ്രശാന്തും കെ.പി.അനില്‍ കുമാറും കോണ്‍ഗ്രസ് വിട്ടു പോയ സാഹചര്യത്തില്‍ വളരെ കരുതലോടെയാണ് കോണ്‍ഗ്രസ് നേതൃത്വം കെപിസിസി പുനസംഘടനയിലേക്ക് നീങ്ങുന്നത്.

 

Top