സിറ്റിംഗ് എംപിമാരുടെ പട്ടിക നല്‍കി കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി

തിരുവനന്തപുരം: സിറ്റിംഗ് എംപിമാരുടെ പട്ടിക നല്‍കി കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരന്റെയും പേര് പട്ടികയില്‍. ആലപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിലെ പട്ടിയാകയാണ് നല്‍കിയത്. സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു.

വയനാട്ടില്‍ സിപിഐക്കെതിരെ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതില്‍ ഇടതുപക്ഷം ഉയര്‍ത്തുന്ന എതിര്‍പ്പ് കാര്യമാക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നിലപാട്. വയനാട്, കണ്ണൂര്‍, ആലപ്പുഴ സീറ്റുകളിലും ആശയകുഴപ്പം തുടരുകയാണ്.

വയനാട്ടില്‍ അഭിപ്രായം പറയേണ്ടത് രാഹുല്‍ ഗാന്ധിയാണ്. പക്ഷേ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായ സിപിഐക്കെതിരെ രാഹുല്‍ മത്സരിക്കുന്നതിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ അന്തിമ തീരുമാനം ആലോചിച്ചാവും. തെറ്റില്ലെന്നാണ് നിലവിലെ കോണ്‍ഗ്രസിന്റെ അഭിപ്രായം. രാഹുല്‍ മത്സരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതൃത്വം.

കണ്ണൂരില്‍ സുധാകരന്‍ ഉണ്ടെന്നും ഇല്ലെന്നും പ്രചരിക്കുന്നുണ്ട്. മത്സരിക്കണമെന്നത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമാണ്. അനുയായിയെ പിന്‍ഗാമിയാക്കണമെന്ന് ആവശ്യപ്പെട്ടാലും പാര്‍ട്ടി അംഗീകരിക്കണമെന്നില്ല. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിക്കാന്‍ തയ്യാറാണ്. ഹൈക്കമാന്‍ഡ് പക്ഷേ ഇതുവരെ അനുമതി നല്‍കിയില്ല.

Top