ശബരിമല വിശ്വാസത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നു: പുന്നല ശ്രീകുമാര്‍

ആലുവ: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവവികാസങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു വിഭാഗം സ്ത്രീകള്‍ക്ക് വിശ്വാസ സമൂഹത്തിന്റെ ഭാഗമാകാന്‍ കഴിയുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ പ്രവേശിച്ചാല്‍ നട അടച്ചിടുമെന്ന തന്ത്രിയുടെ പരാമര്‍ശം കോടതിയലക്ഷ്യമാണ്. സാമൂഹ്യ മാറ്റങ്ങളെ ആക്രമണത്തിലൂടെ തടഞ്ഞുനിര്‍ത്താന്‍ കഴിയില്ല, കേരളത്തിന്റെ നവോഥാന ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യപ്പെടുന്നതാണെന്നും പുന്നല പറഞ്ഞു.

Top