തിരുവനന്തപുരം: വിപണിയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്ത് ന്യൂസ് പ്രിന്റ് ഉല്‍പാദനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് കെ.പി.പി.എല്‍. വിപണിയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഉല്‍പാദനം കൂട്ടുന്നത്. രാജ്യത്തെ പ്രമുഖ പത്രസ്ഥാപനങ്ങള്‍ കെപിപിഎല്‍ ന്യൂസ്പ്രിന്റ് ഉപയോഗിച്ചു തുടങ്ങിയതോടെ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് കൂടിയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു.
ഇതോടെ പ്രതിവര്‍ഷം 2 ലക്ഷം ടണ്‍ വനാധിഷ്ഠിത അസംസ്‌കൃത വസ്തുക്കള്‍ 10 വര്‍ഷത്തെ കാലയളവിലേക്ക് ലഭ്യമാക്കുന്നതിനുള്ള ദീര്‍ഘകാല കരാര്‍ വനം വകുപ്പും കെപിപിഎല്ലുമായി ഒപ്പുവെക്കുന്നതിന് ഉന്നതതല യോഗം തീരുമാനിച്ച വിവരവും മന്ത്രി വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ അടച്ചുപൂട്ടിയ എച്ച്.എന്‍.എല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിച്ചതാണ് കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ്. ന്യൂസ്പ്രിന്റ് ഉല്പ്പാദനത്തിനു പുറമെ മൂല്യവര്‍ദ്ധിത പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ഉല്പ്പാദനം കൂട്ടുന്നതിനുവേണ്ടി കെ.പി.പി.എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതികളും നടപ്പാക്കും എന്നും മന്ത്രി കുറിച്ചു.
സാമൂഹ്യ വനവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിലും, പൊതു ഇടങ്ങളിലും വച്ചുപിടിപ്പിച്ചിട്ടുള്ള പള്‍പ്പ് മരത്തടികള്‍ ശേഖരിക്കുന്നതിന് കെ.പി.പി.എല്ലിന് അനുമതി നല്‍കുവാനും യോഗത്തില്‍ തീരുമാനമായി. ഇപ്പോള്‍ ഉപയോഗിക്കുന്ന പള്‍പ്പ് മരത്തടികള്‍ കൂടാതെ ഇതര സ്പീഷീസിലുള്ള തടികളും, പള്‍പ്പ് ആക്കി മാറ്റാവുന്ന ഇതര വസ്തുക്കളും ഉപയോഗിക്കുന്നതിന്റെ സാധ്യതയും, സാങ്കേതികതയും പരിശോധിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. നിലവിലുള്ള ന്യൂസ്പ്രിന്റ് ഉല്പ്പാദനത്തിനു പുറമെ മൂല്യവര്‍ദ്ധിത പേപ്പര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലൂടെ ഉല്പ്പാദനം കൂട്ടുന്നതിനുവേണ്ടി കെ.പി.പി.എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതികളും നടപ്പാക്കും. യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ വനം-വ്യവസായ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി ഫേസ്ബുകില്‍ കുറിച്ചു.