kpsc lalitha – pinarayi vijayan – election

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടി കെപിഎസി ലളിതയെ പരിഗണിക്കുന്നുണ്ടെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ലളിത തയ്യാറായാല്‍ വടക്കാഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സന്തോഷം മാത്രമേയുള്ളു.

ലളിതയെ പോലുള്ള സ്ഥാനാര്‍ത്ഥികള്‍ ഇടതുപക്ഷത്തിന് മികവ് സമ്മാനിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഇടതു വിജയത്തിന് തടസമാകില്ല. ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ പുതിയ കാലത്തിന്റേതാണെന്നും അന്തിമ പട്ടിക വരുന്നതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും പിണറായി പറഞ്ഞു.

Top