തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചു പണി. കെ.ആർ ജ്യോതിലാലിനെ പൊതു ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. മുമ്പ് നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് ജ്യോതിലാലിനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. വനം, വന്യ ജീവി ഊർജ വകുപ്പുകളുടെ അധിക ചുമതലയും ജ്യോതിലാലിനാണ്. ആഭ്യന്തര സെക്രട്ടറി വി വേണുവിന് പി.ആർ.ഡിയുടെ അധിക ചുമതലയും മുഹമ്മദ് ഹനീഷിന് കയർ വ്യവസായ വകുപ്പിന്റെ അധിക ചുമതല നൽകാനും തീരുമാനമായി. ലാൻഡ് റവന്യൂ കമ്മീഷണർ കെ ബിജുവിനെ തുറമുഖ വകുപ്പ് സെക്രട്ടറിയാക്കി.