കെആര്‍ മീരയ്ക്കെതിരേ കമന്റിട്ട് എംഎല്‍എ കുരുക്കില്‍ ; വിടി ബല്‍റാമിനെതിരെ പരാതി

കൊച്ചി : എഴുത്തുകാരി കെആര്‍ മീര എഴുതിയ ഫേയ്‌സ്ബുക്ക് പോസ്റ്റിനെതിരെ അസഭ്യച്ചുവയുള്ള കമന്റിലൂടെ മറുപടി നല്‍കിയ വിടി ബല്‍റാം എംഎല്‍എയ്ക്കെതിരെ പരാതി.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എംഎല്‍എക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്.

മീരയുടെ പോസ്റ്റിന് താഴെയാണ് ബല്‍റാം കമന്റ് നല്‍കിയത്. പോ മോളേ ‘മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നായിരുന്നു ബല്‍റാമിന്റെ വിവാദ കമന്റ്. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

സംഭവം വിവാദമായതോടെ ന്യായീകരണവുമായി വി.ടി ബല്‍റാം രംഗത്ത് വന്നിരുന്നു.

അഭിസംബോധനകളിലെ രാഷ്ട്രീയം ശരിയല്ലെന്നും രാഷ്ട്രീയ കൊലപാതകങ്ങള്‍ ശരിയാണോ എന്നതാണ് തല്‍ക്കാലം പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചത് രണ്ട് കൂടപ്പിറപ്പുകളുടെ കൊലപാതകവും സിപിഎമ്മിന്റെ ക്രിമിനല്‍ രാഷ്ട്രീയവുമാണ്. അതില്‍ നിന്ന് ചര്‍ച്ച വഴിതിരിച്ച് വിട്ട് കൊലപാതകികളേയും അവര്‍ക്ക് സംരക്ഷണം നല്‍കുന്നവരേയും രക്ഷിച്ചെടുക്കാന്‍ നോക്കുന്ന ‘സാംസ്‌ക്കാരിക കുബുദ്ധി’കളുടെ കെണിയില്‍ വീഴാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലന്നും ബല്‍റാം വ്യക്തമാക്കിയിരുന്നു.

Top