മകന്റെ വിവാഹസല്‍ക്കരം ഒഴിവാക്കി:കൃപേഷിന്റെ സഹേദരിയുടെ വിവാഹത്തിന് സഹായവുമായി ചെന്നിത്തല

ആലപ്പുഴ: കാസര്‍ഗോഡ് ഇരട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട കൃപേഷിന്റെ സഹോദരിയുടെ വിവാഹത്തിന് സഹായ വാഗ്ദനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ചെന്നിത്തലയുടെ മകനായ ഡോ.രോഹിതിന്റെ തിരുവനന്തപുരത്തും ഹരിപ്പാടും നിശ്ചയിച്ചിരുന്ന വിവാഹസല്‍ക്കാരം ഒഴിവാക്കി. പകരം ഇതിന് ചെലവാകുന്ന തുകയുടെ ഒരു ഭാഗം മരിച്ച കൃപേഷിന്റെ സഹോദരിയുടെ വിവാഹ ആവശ്യത്തിനായി നല്‍കുമെന്നാണ് രമേശ് ചെന്നിത്തലയും കുടുംബവും അറിയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മകന്റെ വിവാഹസല്‍ക്കാരം 23 ന് ഹരിപ്പാട് മണ്ഡലത്തിലും 21 ന് തിരുവനന്തപുരത്ത് നടത്താനുമാണ് മുന്‍പ് തീരുമാനിച്ചിരുന്നത്.

രോഹിത്തിന്റെ വിവാഹദിവസം വൈകിട്ടാണ് കാസര്‍ഗോഡ് കൊലപാതകം നടന്നത്. അപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് കാസര്‍ഗോഡിന് തിരിച്ചു. കൃപേഷിന്റേയും ശരത്ത് ലാലിന്റേയും വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് ചെന്നിത്തല കുടുംബസമേതം ഈ തീരുമാനമെടുത്തത്. അതേസമയം ക്ഷണിക്കപ്പെട്ട അതിഥികളോട് വിവാഹസല്‍ക്കാരം വേണ്ടെന്ന് വച്ചതിന് ചെന്നിത്തലയും കുടുംബവും ക്ഷമ ചോദിച്ചു.

https://www.facebook.com/rameshchennithala/videos/2181951348528853/

Top