കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗൗതം മേനോന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നെന്ന് നടന്‍ ക്രിഷ്

krish

സുഗീതിന്റെ കിനാവള്ളി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ക്രിഷ്. എന്നാല്‍ ക്രിഷ് കഴിഞ്ഞ അഞ്ച് വര്‍ഷമായി സംവിധായകന്‍ ഗൗതം മേനോന്റെ അസിസ്റ്റന്റ് ഡറക്ടറായിരുന്നുവെന്ന വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. മോഡലിങ്ങിലും ക്രിഷ് കഴിവ് തെളിയിച്ചിട്ടുണ്ട്. അങ്ങനെയാണ് കിനാവള്ളിയിലേക്കുള്ള യാത്രയെന്നും ക്രിഷ് പറഞ്ഞു.

ഓര്‍ഡിനറി, ശിക്കാരി ശംഭു എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള സുഗീത് ചിത്രമാണ് കിനാവള്ളി. ചിത്രത്തില്‍ അജിത് എന്ന കഥാപാത്രത്തെയാണ് ക്രിഷ് അവതരിപ്പിക്കുന്നത്. അടുത്ത സുഹൃത്തുക്കളായ ആറുപേരെ കേന്ദ്രീകരിച്ചുകൊണ്ടാണ് കഥാവികസനം. ഹ്യൂമറും ഹൊററും കലര്‍ത്തിയ ഒരു ക്ലീന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം.

കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്യാംശീതള്‍, വിഷ്ണു രാമചന്ദ്രന്‍ എന്നിവരുടെതാണ് തിരക്കഥ. നിഷാദ് അഹമ്മദ്, രാജീവ്‌നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകരുന്നു. വിവേക് മേനോന്‍ ഛായാഗ്രഹണവും നവീന്‍ വിജയ് എഡിറ്റിങും നിര്‍വഹിക്കുന്നു.

കലാസംവിധാനം ഡാനി മുനരിസ്, അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍. ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുശീല്‍. കുമളി, പീരുമേട്, കൊച്ചി,ബെംഗളൂരു, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്.

Top