ന്യൂഡല്‍ഹി: ഭഗവാന്‍ ശ്രീകൃഷ്ണനെ അവഹേളിച്ച തന്റെ പ്രസ്താവന തെറ്റായി പോയിയെന്നും നിരവധിയാളുകളെ വേദനിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍.
പൂവാലന്മാര്‍ക്കെതിരായ സേനക്ക് ഷേക്‌സ്പിയറിന്റെ കഥാപാത്രമായ റോമിയോയുടെ പേര് നല്‍കിയതിനെയാണ് ഭൂഷണ്‍ പരിഹസിച്ചത്. റോമിയോ ഒരു സ്ത്രീയെയാണ് പ്രേമിച്ചതെന്നും ശ്രീകൃഷ്ണന്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന ആളായിരുന്നുവെന്നും ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ആന്റി റോമിയോ സ്‌ക്വാഡിനെ ആന്റി കൃഷ്ണ സ്‌ക്വാഡ് എന്ന് വിളിക്കാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
ഇതിനെതുടര്‍ന്ന് ഭൂഷനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന് ഹിന്ദു സംഘടനകള്‍ ആവശ്യപ്പെടുകയും ചെയ്തു. വിശ്വാസികളെ അപമാനിക്കുന്നതാണ് ഭൂഷന്റെ നടപടിയെന്ന് ബിജെപി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം ട്വിറ്ററിലൂടെ മാപ്പ് പറയുകയായിരുന്നു.
I realise that my tweet on Romeo squads&Krishna was inappropriately phrased&unintentionally hurt sentiments of many ppl. Apologize&delete it
— Prashant Bhushan (@pbhushan1) April 4, 2017