ന്യൂഡല്‍ഹി: രാജ്യത്തിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യനെ നിയമിച്ചു കൊണ്ട് ഉത്തരവായി.
കൃഷ്ണമൂര്‍ത്തിയുടെ നിയമനം മൂന്ന് വര്‍ഷത്തേക്കായിരിക്കും. അരവിന്ദ് സുബ്രഹ്മണ്യന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമിച്ചിരിക്കുന്നത്. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ അധ്യാപകനാണ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍.