പഴയകാല യക്ഷിക്കഥ സിനിമകളിലെ പാട്ടുകളെ അനുസ്മരിപ്പിക്കുന്ന ഗാനവുമായി പി. ജയചന്ദ്രനും, സിതാര കൃഷ്ണകുമാറും. മലയാള ചിത്രം ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ചേർന്ന് രണ്ടാത്മാക്കളുടെ പാട്ടുമായി എത്തിയിരിക്കുന്നത്.
നവംബർ 23 ന് തൊടുപുഴയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ‘പൊടിമീശ മുളയ്ക്കണ കാലം’ എന്ന ഗാനം ഒരുക്കിയ സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ ആദ്യമായ് ഒരു സിനിമയ്ക്ക് കഥയും, തിരക്കഥയും, സംഭാഷണവുമൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ സംഗീതവും ആനന്ദിന്റെതാണ്.ബ്ലാക്ക് ആൻഡ് വൈറ്റിലെ സ്റ്റുഡിയോ രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്.