ബോളിവുഡ് സൂപ്പര്‍ ഹീറോ ചിത്രം കൃഷിന്റെ നാലാം ഭാഗം വരുന്നു. കൃഷ് ചിത്രത്തിന്റെ 15-ാം വാര്‍ഷികദിനത്തിലാണ് സിനിമയുടെ നാലാം പതിപ്പിനെ കുറിച്ച് ഋത്വിക് റോഷന്‍ പ്രഖ്യാപിച്ചത്. കറുത്ത ലെതര്‍ കോട്ടും മാസ്‌കുമണിഞ്ഞ കൃഷിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പുതിയ ചിത്രം വരുന്നുവെന്ന് താരം അറിയിച്ചത്.
കോയി മില്‍ ഗയാ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് കൃഷ്, കൃഷ് 3 ചിത്രങ്ങള്‍ പുറത്തിറങ്ങിയത്. ഋത്വിക് റോഷന്റെ അച്ഛനും സിനിമയുടെ സംവിധായകനുമായ രാകേഷ് റോഷന്‍ ഇപ്പോള്‍ കൃഷ് 4 തിരക്കഥയുടെ തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
2003ല്‍ റിലീസ് ചെയ്ത കോയി മില്‍ ഗയാ എന്ന ബോളിവുഡ് ചിത്രത്തില്‍ ഋത്വിക് റോഷനും പ്രീതി സിന്റയും രേഖ, സംവിധായകന്‍ രാകേഷ് റോഷന്‍ എന്നിവരുമായിരുന്നു പ്രധാന താരങ്ങള്‍.2006ല്‍ വന്ന കൃഷ് ചിത്രത്തില്‍ പ്രിയങ്ക ചോപ്രയും നസറുദ്ദീന്‍ ഷായും ഋത്വിക് റോഷനൊപ്പം മുഖ്യകഥാപാത്രങ്ങളായി. 2003ല്‍ തിയേറ്ററിലെത്തിയ കൃഷ് 3യിലാവട്ടെ കങ്കണ റണൗട്ടിന്റെയും വിവേക് ഒബ്‌റോയിയുടെയും വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.
നാലാം ഭാഗം വരുമ്പോള്‍ ഋത്വിക്കിനും പ്രിയങ്കക്കുമൊപ്പം വമ്പന്‍ താരനിരയെയാണ് ബോളിവുഡ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒന്നാം ഭാഗത്തിലെ ജാദു എന്ന അന്യഗ്രഹജീവി കൃഷ് 4ലുമുണ്ടാകുമെന്നും സൂചനയുണ്ട്.