തിരുവനന്തപുരം: എ.കെ.ജി സെന്ററില്‍ പാര്‍ട്ടി കൊടിക്ക് സമീപം ദേശീയ പതാക ഉയര്‍ത്തിയത് നാഷണല്‍ ഫ്‌ളാഗ് കോഡിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എസ് ശബരീനാഥന്‍. ദേശീയ പതാകയെ അപമാനിക്കുന്ന രീതിയിലാണ് പതാക ഉയര്‍ത്തിയതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എകെജി സെന്ററില്‍ ഇന്ന് പാര്‍ട്ടി സെക്രട്ടറി ദേശീയ പതാക ഉയര്‍ത്തി. എന്നാല്‍ ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍.National Flag Code 2.2 (viii) കൃത്യമായി പറയുന്നത് ‘no other flag or bunting should be placed higher than or above or side by side with the National Flag’
ദേശീയ പതാക യോടൊപ്പം അതേ ഉയരത്തില്‍ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ് AKG സെന്ററില്‍ നടന്നത്. പാര്‍ട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്ഥാനവുമാണ്.
CPM എതിരെ ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണം.