പ്രളയ സമയത്തെ കെഎസ് ഇബി ജീവനക്കാരുടെ പ്രവര്‍ത്തനം മാതൃകപരമായിരുന്നുവെന്ന് മന്ത്രി

ആലപ്പുഴ: കേരളം പ്രളയത്തില്‍ അകപ്പെട്ട സമയത്ത് വൈദ്യുതി ബോര്‍ഡിലെ എല്ലാ ജീവനക്കാരുടേയും പ്രവര്‍ത്തനം മാതൃകപരമായിരുന്നുവെന്ന് മന്ത്രി എം.എം.മണി.

പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് 820 കോടിയില്‍പ്പരം രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഒരു ലക്ഷം വൈദ്യുതി പോസ്റ്റുകള്‍, 5000കിലോമീറ്റര്‍ വൈദ്യുതി ലൈനുകള്‍, മൂന്ന് ലക്ഷം വൈദ്യുതി മീറ്ററുകള്‍, 14000 ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവ നശിച്ചു. നാശം സംഭവിച്ചതിനൊക്കെ പൂര്‍ണ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ പത്ത് ദിവസത്തിനകം വൈദ്യുതി കണക്ഷനുകള്‍ നല്‍കാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബോര്‍ഡിന്റെ ദുഷ്ടലാക്കും ലാഭക്കൊതിയുമാണ് പ്രളയത്തിന് കാരണമെന്ന് പ്രതിപക്ഷനേതാവടക്കം വിമര്‍ച്ചിരുന്നതായും എന്നാല്‍ അത് ശരിയല്ലെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര ജലകമ്മിഷന്‍ പറയുന്നത് മഴകൂടിയതിനാലാണ് പ്രളയം ഉണ്ടായതെന്നാണ്. പ്രളയകാരണം പ്രകൃതിക്ഷോഭം തന്നെയാണ്. വൈദ്യുതി ബോര്‍ഡിന് പ്രളയത്തിന്റെ ഉത്തരവാദിത്വം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നവകരേള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

Top