തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ കെഎസ്ഇബിയുടെ ഉന്നതതല യോഗം ഇന്ന് ചേരും. പ്രതീക്ഷിച്ച മഴ കിട്ടാതിരുന്നതിനാല്‍, കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനായിരുന്നു കെഎസ്ഇബിയുടെ ശ്രമം. എന്നാല്‍ നിലവിലെ വൈദ്യുതി ലൈനുകള്‍ ഇതിന് പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും
സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂന്നില്‍ ഒന്ന് മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെഎസ്ഇബിയുടെ കണക്കൂട്ടല്‍. അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.