അടുത്ത കാലത്തൊന്നും ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് അറിയിച്ച് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തെങ്ങും ലോഡ്ഷെഡിങ് ഉണ്ടാകില്ലെന്ന് അറിയിച്ച് കെഎസ്ഇബി. കാലവര്‍ഷം കനിഞ്ഞില്ലെങ്കിലും തുലാവര്‍ഷപ്പെയ്ത്തില്‍ പ്രതീക്ഷയുണ്ടെന്നും അതുവരെ കാത്തിരിക്കാനാണ് തീരുമാനമെന്നും കെഎസ്ഇബി വ്യക്തമാക്കി.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനത്തില്‍ താഴെ മാത്രമാണ് ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നത്. അണക്കെട്ടുകളിലെ ജലനരിപ്പ് താഴുന്നതോടെ ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനം നിയന്ത്രിക്കാന്‍ നിര്‍ബന്ധിതമാകും. കൂടാതെ പുറത്തുനിന്ന് കിട്ടാവുന്ന വൈദ്യുതി പരമാവധി ഉപയോഗിക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. തുലാവര്‍ഷം കൂടി വിലയിരുത്തിയ ശേഷം ലോഡ് ഷെഡിങിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാണ് വൈദ്യുതി ബോര്‍ഡ് ആലോചിക്കുന്നത്.

Top