കൊല്ലം: റോഡിലേക്ക് വീണ മരം മുറിച്ചു മാറ്റുന്നതിനിടെ അമിത വേഗതയിലെത്തിയ കാറിടിച്ച് കൊട്ടാരക്കരയിൽ രണ്ട് കെഎസ്ഇബി ജീവനക്കാർക്ക് പരിക്കേറ്റു.
കൊട്ടാരക്കര സെക്ഷനിലെ സബ് എൻജിനിയർമാരായ പ്രഭ, ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. കാർഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.