വൈദ്യുതി ബില്‍ കുടിശിക മൂലം പൊലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

മൂവാറ്റുപുഴ: വൈദ്യുതി ബില്‍ കുടിശിക മൂലം പൊലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ താമസിച്ചിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. പിന്നാലെ ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ച് വൈദ്യുതി ലൈനുകളിലെ തകരാര്‍ പരിഹരിക്കാന്‍ ഗോവണിയും ആയുധങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാര്‍ വാഹനം പൊലീസ് പിടിച്ചെടുത്തു.

പിന്നാലെയാണ് വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കാനായി ജീവനക്കാര്‍ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിന് മുകളില്‍ ഗോവണിയും ആയുധങ്ങള്‍ ഉണ്ടായിരുന്നു എന്ന കാരണത്താലാണ് പൊലീസ് വണ്ടി പിടിച്ചെടുത്തത്. വാഹനത്തില്‍ ഉണ്ടായിരുന്ന ലൈന്‍മാന്‍മാരെ രാത്രി 11വരെ സ്റ്റേഷനില്‍ പിടിച്ചു നിര്‍ത്തുകയും ചെയ്തു. ഒടുവില്‍ കെഎസ്ഇബി അധികൃതര്‍ ഇടപെട്ടത് മൂലം 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം വിട്ടുനല്‍കിയത്.

ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പൊലീസ് ക്വാര്‍ട്ടേഴ്‌സുകളുടെ വൈദ്യുതി ബില്‍ അടയ്ക്കാത്തത് മൂലം കുടിശികയായി. കെഎസ്ഇബി ജീവനക്കാര്‍ പല തവണ ബില്‍ അടയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ബില്‍ അടയ്ക്കാത്തതിരുന്നതിനാലാണ് കെഎസ്ഇബി ജീവനക്കാര്‍ ഫ്യൂസ് ഊരിയത്.

 

Top