കാലവര്‍ഷത്തിന്റെ കനിവ്‌; വൈദ്യുതി വില്‍ക്കാനൊരുങ്ങി കെ.എസ്.ഇ.ബി

kseb

കൊച്ചി: കാലവര്‍ഷം കനത്തതോടെ വൈദ്യുതി വില്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളം ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം വൈദ്യുതി വില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറും.

നിലവില്‍ രാത്രിയില്‍ 600 മെഗാവാട്ട് വൈദ്യുതി വരെ വില്‍ക്കാന്‍ സംസ്ഥാനത്തിനു കഴിയുന്നുണ്ട്. മഴ ശക്തമായ കഴിഞ്ഞ ദിവസങ്ങളില്‍ 30 മുതല്‍ 70 ലക്ഷം യൂണിറ്റ് വരെ വൈദ്യുതി 3.36 രൂപ നിരക്കില്‍ വില്‍ക്കാന്‍ സംസ്ഥാനത്തിനായി.

കര്‍ണാടകയുടെ താപവൈദ്യുത നിലയത്തില്‍ ഉത്പാദനച്ചിലവ് കൂടുതലായതുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വൈദ്യുതി വില്‍ക്കാന്‍ കേരളത്തിനായി. ഇടുക്കിയില്‍ ഉത്പാദനം കൂട്ടിയാല്‍ വൈദ്യുതി ഇനിയും വില്‍ക്കാന്‍ കഴിയും. എന്നാല്‍ വില കുറയുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു.

Top