കൊച്ചി: കെഎസ്ഇബിയില്‍ നടന്ന അഞ്ചാമത് ഹിതപരിശോധനയില്‍ സിഐടിയു മുന്നേറ്റം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ 53 ശതമാനത്തിലേറെ വോട്ട് നേടി. കെഎസ്ഇബിയെ പൊതുമേഖലയില്‍ സംരക്ഷിക്കുക തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് സിഐടിയു റഫറണ്ടത്തില്‍ പങ്കെടുത്തത്.
ശനിയാഴ്ച രാവിലെ എട്ടു മണിയോടെ കാക്കനാട് സിവിള്‍ സ്റ്റേഷനിലെ ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ വോട്ടണ്ണല്‍ ആരംഭിച്ചു. ആകെ 76 ബുത്തുകളിലായിട്ടാണ് ഹിതപരിശോധന നടന്നത്.
സിഐടിയുവിന് മാത്രമാണ് ഇത്തവണ അംഗീകാരം നേടാനായത്. ഏഴ് യൂണിയനുകളാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. മറ്റു സംഘടനകള്‍ക്ക് 15 ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ സാധിച്ചില്ല. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നീ സംഘടനകള്‍ക്കാണ് കഴിഞ്ഞ റഫറണ്ടത്തില്‍ അംഗീകാരം ഉണ്ടായിരുന്നത്.