ശാന്തിവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി

കൊച്ചി : എറണാകുളം ജില്ലയിലെ ശാന്തിവനം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് കെഎസ്ഇബി. പദ്ധതിക്ക് വേണ്ടി മരങ്ങള്‍ മുറിക്കേണ്ടി വരില്ല. നിലവിലെ റൂട്ട് പ്ലാന്‍ ജില്ലാ കളക്ടറും ഹൈക്കോടതിയും അംഗീകരിച്ചിട്ടുള്ളതാണ്. അടിസ്ഥാന രഹിതമായ പരാതികള്‍ ഉന്നയിച്ചു ചിലര്‍ നാടിന്റെ വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കെഎസ്ഇബി വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കുന്നു.

വൈദ്യുത ടവര്‍ നിര്‍മ്മിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ സംസ്ഥാനത്തെ സാംസ്‌കാരിക ,പരിസ്ഥിതി പ്രവര്‍ത്തകര്‍ ശാന്തിവനത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു.

കെഎസ്ഇബിയുടെ 110 കെവി വൈദ്യുത ടവര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ് ശാന്തിവനത്തിലെ മരങ്ങള്‍ വ്യാപകമായി മുറിച്ചു മാറ്റുന്നത്.

Top