കൊച്ചി: എറണാകുളം ശാന്തിവനത്തിലെ വൈദ്യുത ടവര്‍ നിര്‍മ്മാണത്തില്‍ നിന്ന് നിലവില്‍ പിന്‍മാറാന്‍ കെഎസ്ഇബിക്ക് സാധിക്കില്ലെന്ന് വൈദ്യുത മന്ത്രി എംഎം മണി.
ഇക്കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാടില്‍ നിന്ന് മാറ്റം വരുത്താന്‍ സാധിക്കില്ലെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി കെഎസ്ഇബി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ശാന്തിവനത്തിന്റെ ഉടമ നല്‍കിയ പരാതിയില്‍ കോടതി നിലപാട് എടുക്കട്ടെ. അതുവരെ പണി നിര്‍ത്തി വെയ്ക്കാന്‍ സാധിക്കില്ല. വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ നാട്ടില്‍ വികസനം ഉണ്ടാകില്ല, മന്ത്രി വ്യക്തമാക്കി.