കെഎസ്എഫ്ഇ വിവാദം, പ്രതികരണവുമായി തോമസ് ഐസക്

thomas-issac

തിരുവനന്തപുരം : കെഎസ്എഫ്ഇ വിവാദത്തിൽ പ്രതികരണവുമായി തോമസ് ഐസക്. കെഎസ്എഫ്ഇ വിഷയത്തിൽ പറയേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്ന് ഐസക് പറഞ്ഞു. തൻ്റെ പരസ്യ പ്രസ്താവന വലിയ വിവാദത്തിനിടയാക്കി. പാർട്ടിയിലും സർക്കാരിലും അഭിപ്രായ വത്യസ്തത ഉണ്ടെന്ന ധാരണ പരത്തിയെന്നും മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ മന്ത്രി തോമസ് ഐസക്കിനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രം​ഗത്തുവന്നിരുന്നു. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. ഇലക്ഷൻ കാലത്ത് വിവാദങ്ങൾ പാടില്ല എന്നത് ശരിയാണ്. ഇനിയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാർട്ടിയിൽ പറയും. സെക്രട്ടേറിയറ്റിൻ്റെ പ്രസ്താവന ഇനി മാധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും തോമസ് ഐസക് കൂട്ടി ചേർത്തു.

Top