കൊച്ചി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി കെഎസ്എഫ്ഇയും. ദുരന്തബാധിതര്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം നല്‍കി.
കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ ഉള്‍പ്പടെ 7000ത്തോളം ജീവനക്കാരാണ് സ്വമേധയാ മുന്നോട്ടുവന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് ധനസഹായം നല്‍കിയത്.
ജീവനക്കാരുടെ ആകെ ഒരു ദിവസത്തെ വേതനമായ 1.16 കോടി രൂപയുടെ ചെക്ക് കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ് ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കൈമാറി.