തിരുവനന്തപുരം: കെഎസ്ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍നിന്നു പിന്നോട്ടില്ലെന്നും പറഞ്ഞു. കണ്ടക്ടര്‍ തസ്തികയില്‍ അഡൈ്വസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കാന്‍ കഴിയില്ലെന്നും ഇവര്‍ കോടതിയെ സമീപിച്ചാല്‍ നിയമപരമായി നേരിടുമെന്നും മന്ത്രി വ്യക്തമാക്കി.
കോര്‍പ്പറേഷനിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലായതിനാലാണ് കെഎസ്ആര്‍ടിസിയിലെ നിയമന നിരോധനം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി.