തിരുവനന്തപുരം: പിരിച്ചു വിട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമാനുസൃതമായി നിയമനം നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍.
താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും ഇതിന് വേണ്ടി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്ആര്‍ടിസി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കുമെന്നും 27ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടിട്ട് ഒരാഴ്ച പിന്നിടുമ്പോള്‍ ജോലി നഷ്ടപ്പെട്ട കണ്ടക്ടര്‍മാരുടെ ലോങ് മാര്‍ച്ച് ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നില്‍ സമാപിച്ചിരുന്നു.