കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി ; തൊഴിലാളികളുടെ സഹകരണത്തോടെ പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് 2107 എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതു മൂലമുണ്ടായ കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.

തൊഴിലാളികളുടെ സഹകരണത്തോടെ വിഷയം പരിഹരിക്കുമെന്നും കൂടുതല്‍ സര്‍വീസ് മുടങ്ങാതിരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

Top