തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായി. ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ് പെന്‍ഷന്‍ വൈകുന്നതെന്നാണ് ആരോപണം.
എന്നാല്‍ പ്രതിസന്ധിയ്ക്ക് കാരണം സാങ്കേതിക പ്രശ്‌നമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. സഹകരണബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴിയാണ് കെഎസ്ആര്‍സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുക.
എല്ലാ മാസവും ഇരുപത്തി അഞ്ചാം തിയതിയോടെ പെന്‍ഷന്‍ ബില്‍ കെഎസ്ആര്‍ടിസിയുടെ ചീഫ് ഓഫീസില്‍ നിന്നും സഹകരണ രജിസ്ട്രാര്‍ക്ക് നല്‍കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഇതുവരെ പെന്‍ഷന്‍ ബില്‍ തയ്യാറായിട്ടില്ല. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിലെ വീഴ്ച മൂലം കഴിഞ്ഞ 2 വര്‍ഷമായി നിരവധി പേരാണ് പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായിരിക്കുന്നത്.