KSRTC BUS ACCIDENT

ACCIDENT

കണ്ണൂര്‍: തള്ളി സ്റ്റാര്‍ട്ടാക്കുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു കടയിലേക്കു പാഞ്ഞുകയറി.

രണ്ടു പേര്‍ക്കു പരുക്കേറ്റു. മാതമംഗലം പേരൂല്‍ റോഡ് ജംക്ഷനിലില്‍ ഇന്നു രാവിലെ 8.15നായിരുന്നു അപകടം. മാതമംഗലത്തില്‍ നിന്നും പയ്യന്നൂരിലേക്കു പോകാന്‍ സ്റ്റാര്‍ട്ടാകാത്തതിനെ തുടര്‍ന്നു നാട്ടുകാരുടെ സഹായത്തോടെ തള്ളി സ്റ്റാര്‍ട്ടാക്കുന്നതിനിടയിലാണു ബസ് നിയന്ത്രണം വിട്ടു കടയിലേക്കു കയറിയത്.

ലോട്ടറി കടക്കാരന്‍ പേരൂല്‍ അനില്‍, യാത്രക്കാരനായ പയ്യന്നൂര്‍ കരുണാകരന്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്.

പച്ചക്കറി കട പൂര്‍ണമായും നശിച്ചു. സ്‌റ്റേഷനറി കടയ്ക്കും നാശനഷ്ടമുണ്ടായി. കഴിഞ്ഞ ദിവസവും ഇതേ കെഎസ്ആര്‍ടിസി ബസ് നാട്ടുകാര്‍ തള്ളിയാണു സ്റ്റാര്‍ട്ടാക്കിയത്.

റോഡരികിലുണ്ടായിരുന്ന കാല്‍നടയാത്രക്കാരും കച്ചവടക്കാരും അപകടം നടക്കുന്നതിനിടയില്‍ പെട്ടെന്ന് മാറിയതിനാല്‍ വന്‍ അപകടം ഒഴിവായി.

Top